Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Win

ഡ​ബി​ൾ അ​ടി​ച്ച് ഗി​ൽ; ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ ജ​യം

ഗു​വാ​ഹ​ത്തി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് എ​ട്ടു​വി​ക്ക​റ്റി​ന്‍റെ ച​രി​ത്ര വി​ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 406 റ​ൺ​സി​ന്‍റെ പ​ടു​കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ​ൻ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു.

ക്യാ​പ്റ്റ​ൻ ശു​ഭ്‌​മ​ൻ ഗി​ല്ലി​ന്റെ റെ​ക്കോ​ർ​ഡ് ഇ​ര​ട്ട​സെ​ഞ്ചു​റി​യു​ടെ​യും (133 പ​ന്തി​ൽ 223 പു​റ​ത്താ​കാ​തെ) രോ​ഹി​ത് ശ​ർ​മ​യു​ടെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​ടെ​യും (75 പ​ന്തി​ൽ 101) ക​രു​ത്തി​ൽ വെ​റും 43.3 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ഇ​ന്ത്യ ല​ക്ഷ്യം ക​ണ്ടു. ഏ​ക​ദി​ന ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​ചേ​സാ​ണി​ത്.

2013ൽ ​ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ 362 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന് ജ​യി​ച്ച​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്. നേ​ര​ത്തെ മൂ​ന്ന് ബാ​റ്റ​ർ​മാ​രു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് വി​ൻ​ഡീ​സ് പ​ടു​കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ അ​തേ നാ​ണ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര മ​റു​പ​ടി ന​ൽ​കി. പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ന്യൂ ​ച​ണ്ഡി​ഗ​ഡി​ൽ ന​ട​ക്കും.

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ര​ണ്ട് ഇ​ര​ട്ട സെ​ഞ്ചു​റി​ക​ള്‍ നേ​ടു​ന്ന ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ മാ​ത്രം താ​ര​മെ​ന്ന റി​ക്കാ​ർ​ഡും ഈ ​മ​ത്സ​ര​ത്തി​ൽ ഗി​ല്‍ സ്വ​ന്ത​മാ​ക്കി. 2023 ജ​നു​വ​രി​യി​ല്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ​യാ​യി​രു​ന്നു ഗി​ല്ലി​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ഏ​ക​ദി​ന ഇ​ര​ട്ട സെ​ഞ്ചു​റി. ഇ​പ്പോ​ള്‍ വി​ന്‍​ഡീ​സി​നെ​തി​രെ അ​തേ നേ​ട്ടം താ​രം ആ​വ​ര്‍​ത്തി​ച്ചി​രി​ക്കു​ന്നു.

ഏ​ക​ദി​ന​ത്തി​ല്‍ മൂ​ന്ന് ഇ​ര​ട്ട സെ​ഞ്ചു​റി​ക​ള്‍ നേ​ടി​യി​ട്ടു​ള്ള രോ​ഹി​ത് ശ​ര്‍​മ്മ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ഈ ​പ​ട്ടി​ക​യി​ല്‍ ഗി​ല്ലി​ന് മു​ന്നി​ലു​ള്ള​ത്. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ ര​ണ്ടും ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രെ ഒ​ന്നും ഇ​ര​ട്ട സെ​ഞ്ചു​റി​ക​ളാ​ണ് രോ​ഹി​ത് നേ​ടി​യി​ട്ടു​ള്ള​ത്.

Sports

ഓ​സീ​സി​നെ ചു​രു​ട്ടി​ക്കെ​ട്ടി; ഇ​ന്ത്യ​യ്ക്ക് പ​ര​മ്പ​ര

അ​ഡ്‌​ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര 2-1 ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ 17 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് നീ​ല​പ്പ​ട സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 177 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ ക​ങ്കാ​രു​പ്പ​ട​യ്ക്ക് ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 159 റ​ൺ​സ് മാ​ത്ര​മെ നേ​ടാ​ൻ ക​ഴി​ഞ്ഞു​ള്ളൂ.

57 റ​ൺ​സ് നേ​ടി​യ ആ​ഷ്‌​ലെ ഗാ​ർ​ഡ്ന​റാ​ണ് ഓ​സീ​സി​ന്‍റെ ടോ​പ് സ്കോ​റ​ർ. ഫീ​ബ ലി​ച്ച്ഫീ​ൽ​ഡ് (26) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഓ​സീ​സ് നി​ര​യി​ൽ ആ​റ് ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ​യ്ക്കാ​യി ശ്രീ​ചാ​ര​ണി​യും ശ്രേ​യ​ങ്ക പാ​ട്ടീ​ലും മൂ​ന്നു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സ്കോ​ർ: ഇ​ന്ത്യ 176/6 ഓ​സ്ട്രേ​ലി​യ 159/9.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​യ്ക്കാ​യി സ്മൃ​തി മ​ന്ദാ​ന​യും ( 82) ജെ​മീ​മ റോ​ഡ്രി​ഗ​സ് (59) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡ് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. കിം ​ഗാ​ർ​ത്തും ക്യാ​പ്റ്റ​ൻ സോ​ഫി മോ​ളി​നെ​ക്സും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

സ്മൃ​തി മ​ന്ദാ​ന​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യാ​യും വി​ജ​യി​ച്ചി​രു​ന്നു.

Sports

അ​​ണ്ട​​ര്‍ 19 വ​​നി​​താ സാ​​ഫ് ക​​പ്പ് ഇ​​ന്ത്യ​​ക്ക്

പോ​​ഖ​​റ (നേ​​പ്പാ​​ള്‍): ഐ​​സി​​സി അ​​ണ്ട​​ര്‍ 19 പു​​രു​​ഷ ലോ​​ക​​ക​​പ്പി​​നു പി​​ന്നാ​​ലെ ഇ​​ന്ത്യ​​ന്‍ കൗ​​മാ​​രം മ​​റ്റൊ​​രു ട്രോ​​ഫി​​കൂ​​ടി രാ​​ജ്യ​​ത്ത് എ​​ത്തി​​ച്ചു.

സാ​​ഫ് അ​​ണ്ട​​ര്‍ 19 വ​​നി​​താ ഫു​​ട്‌​​ബോ​​ളി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ കൗ​​മാ​​രാ​​ര​​വും വീ​​ണ്ടും ഉ​​യ​​ര്‍​ന്ന​​ത്. ഇ​​ന്ന​​ലെ പോ​​ഖ​​റ​​യി​​ലെ രം​​ഗ​​ശാ​​ല സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ ഫൈ​​ന​​ലി​​ല്‍ ഇ​​ന്ത്യ 4-0ന് ​​ബം​​ഗ്ലാ​​ദേ​​ശി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ക​​പ്പു​​യ​​ര്‍​ത്തി​​യ​​ത്.

ജു​​ല​​ന്‍ നോ​​ങ്‌​​മൈ​​ഥേം (42), എ​​ലി​​സ​​ബ​​ത്ത് ലെ​​ഘ​​റ (63, പെ​​നാ​​ല്‍​റ്റി), പേ​​ള്‍ ഫെ​​ര്‍​ണാ​​ണ്ട​​സ് (68), അ​​ന്‍​വി​​ത ര​​ഘു​​രാ​​മ​​ന്‍ (83) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്. ലീ​​ഗ് റൗ​​ണ്ടി​​ല്‍ ഇ​​രു​​ടീ​​മും ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ള്‍ ബം​​ഗ്ലാ​​ദേ​​ശ് 2-0ന്‍റെ ​​ജ​​യം നേ​​ടി​​യി​​രു​​ന്നു. അ​​തി​​ന്‍റെ ക​​ണ​​ക്കു തീ​​ര്‍​ത്തു​​ള്ള ജ​​യ​​മാ​​ണ് ഫൈ​​ന​​ലി​​ല്‍ ഇ​​ന്ത്യ​​ന്‍ പെ​​ണ്‍​കൊ​​ടി​​ക​​ള്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Sports

ആ​ദ്യം വി​റ​ച്ചു, പി​ന്നീ​ട് വി​റ​പ്പി​ച്ചു; ഇ​ന്ത്യ​യ്ക്ക് ജ​യ​ത്തു​ട​ക്കം

മും​ബൈ: ടി20 ​ലോ​ക​ക​പ്പി​ൽ അ​മേ​രി​ക്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് ജ​യ​ത്തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ 29 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് നീ​ല​പ്പ​ട സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 162 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന യു​എ​സ്എ​യ്ക്ക് എ​ട്ടു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 132 റ​ൺ​സ് നേ​ടാ​നെ ക​ഴി​ഞ്ഞൊ​ള്ളൂ.

സ്കോ​ർ: ഇ​ന്ത്യ 161/9 യു​എ​സ്എ 132/8. ഇ​ന്ത്യ​യ്ക്കാ​യി മു​ഹ​മ്മ​ദ് സി​റാ​ജ് മൂ​ന്ന്, അ​ർ​ഷ്ദീ​പ് സിം​ഗ്, അ​ക്ഷ​ർ പ​ട്ടേ​ൽ എ​ന്നി​വ​ർ ര​ണ്ടും വ​രു​ൺ ച​ക്ര​വ​ർ​ത്തി ഒ​രു വി​ക്ക​റ്റു​മെ​ടു​ത്തു. 162 റ​ൺ​സ് ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റെ​ടു​ത്ത യു​എ​സി​ൻ്റെ തു​ട​ക്ക​വും ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു.

3.2 ഓ​വ​റി​ൽ 13 റ​ൺ​സി​നി​ടെ അ​വ​ർ​ക്ക് ആ​ൻ​ഡ്രി​സ് ഗ​സ് (ആ​റ്), ക്യാ​പ്റ്റ​ൻ മൊ​ണാ​ങ്ക് പ​ട്ടേ​ൽ (0), സാ​യ്തേ​ജ മു​ക്കാ​മ​ല്ല (ര​ണ്ട്) എ​ന്നി​വ​രെ ന​ഷ്‌​ട​മാ​യി. എ​ന്നാ​ൽ നാ​ലാം വി​ക്ക​റ്റി​ൽ 58 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ മി​ലി​ന്ദ് കു​മാ​ർ - സ​ഞ്ജ​യ് കൃ​ഷ്‌​ണ​മൂ​ർ​ത്തി സ​ഖ്യം സ്കോ​ർ 71ൽ ​എ​ത്തി​ച്ചു.

12-ാം ഓ​വ​റി​ൽ മി​ലി​ന്ദി​നെ മ​ട​ക്കി വ​രു​ൺ ച​ക്ര​വ​ർ​ത്തി ഈ ​സ​ഖ്യം പൊ​ളി​ച്ചു. 34 പ​ന്തി​ൽ നി​ന്ന് ഒ​രു സി​ക്‌​സും മൂ​ന്ന് ഫോ​റു​മ​ട​ക്കം 34 റ​ൺ​സാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം. പി​ന്നാ​ലെ 27 റ​ൺ​സ് ചേ​ർ​ക്കു​ന്ന​തി​നി​ടെ സ​ഞ്ജ​യു​ടെ വി​ക്ക​റ്റും അ​വ​ർ​ക്ക് ന​ഷ്ട​മാ​യി. 31 പ​ന്തി​ൽ നി​ന്ന് 37 റ​ൺ​സെ​ടു​ത്ത താ​ര​ത്തെ അ​ക്ഷ​ർ പ​ട്ടേ​ലാ​ണ് വീ​ഴ്ത്തി​യ​ത്.

തൊ​ട്ട​ടു​ത്ത പ​ന്തി​ൽ ഹ​ർ​മീ​ത് സി​ങ്ങി​നെ​യും (0) അ​ക്ഷ​ർ പു​റ​ത്താ​ക്കി. 22 പ​ന്തി​ൽ നി​ന്ന് 37 റ​ൺ​സു​മാ​യി ശു​ഭം ര​ഞ്ജാ​നെ പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​യെ തു​ട​ക്ക​ത്തി​ൽ ത​ന്നെ യു​എ​സ്എ ബൗ​ള​ർ​മാ​ർ ഞെ​ട്ടി​ച്ചു. ര​ണ്ടാ ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ൽ ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ​യെ ഗോ​ൾ​ഡ് ഡ​ക്കാ​യി അ​ലി ഖാ​ൻ മ​ട​ക്കു​ക​യാ​യി​രു​ന്നു.

ഒ​ര​റ്റ​ത്ത് വി​ക്ക​റ്റു​ക​ൾ വീ​ഴു​മ്പോ​ഴും പി​ടി​ച്ചു​നി​ന്ന ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ ഇ​ന്നി‌‌ം​ഗ്സാ​ണ് ഇ​ന്ത്യ​ൻ ടീ​മി​നെ മാ​ന്യ​മാ​യ സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. 49 പ​ന്തു​ക​ൾ നേ​രി​ട്ട സൂ​ര്യ നാ​ല് സി​ക്സും 10 ഫോ​റു​മ​ട​ക്കം 84 റ​ൺ​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. യു​എ​സി​നാ​യി പേ​സ​ർ ഷാ​ഡ്‌​ലി വാ​ൻ ഷാ​ൽ​ക്വി​ക്ക് നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

ബാ​റ്റിം​ഗി​ൽ ഇ​ഷാ​ൻ, ബൗ​ളിം​ഗി​ൽ അ​ർ​ഷ്​ദീ​പ്; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 46 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 272 റ​ൺ​സെ​ന്ന കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ കി​വീ​സ് 19.2 ഓ​വ​റി​ൽ 225 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

38 പ​ന്തി​ൽ 80 റ​ൺ​സ് നേ​ടി​യ ഫി​ൻ അ​ല​നാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷ്​ദീ​പ് സിം​ഗ് അ​ഞ്ചും അ​ക്ഷ​ർ പ​ട്ടേ​ൽ മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി. സ്കോ​ർ: ഇ​ന്ത്യ 271/5 ന്യൂ​സി​ല​ൻ​ഡ് 225 (19.4). ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​യ്ക്കാ​യി ഇ​ഷാ​ൻ കി​ഷ​ൻ (103) സെ​ഞ്ചു​റി നേ​ടി.

സൂ​ര്യ​കു​മാ​ർ യാ​ദ​വും (63) ഹാ​ർ​ദി​ക്ക് പാ​ണ്ഡ്യ​യും (42) ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഇ​ന്ത്യ​യു​ടെ സ്കോ​ർ ബോ​ർ​ഡി​ൽ കൂ​റ്റ​ൻ റ​ൺ​സ് പി​റ​ന്നു. ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ലേ സ​ഞ്ജു​വി​നെ (6) ന​ഷ്ട​മാ​യി. എ​ന്നാ​ൽ അ​ഭി​ഷേ​ക് പ​തി​വ് വെ​ടി​ക്കെ​ട്ട് തു​ട​ർ​ന്നു. 16 പ​ന്തി​ൽ ര​ണ്ട് സി​ക്‌​സും നാ​ല് ഫോ​റു​മ​ട​ക്കം 30 റ​ൺ​സെ​ടു​ത്ത് അ​ഭി​ഷേ​കും മ​ട​ങ്ങി.

എ​ന്നാ​ൽ മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​ഷാ​ൻ കി​ഷ​നും സൂ​ര്യ​യും ഒ​ന്നി​ച്ച​തോ​ടെ പി​ന്നീ​ട് സി​ക്സ​റു​ക​ളു​ടെ പെ​രു​മ​ഴ​യ്ക്കാ​ണ് കാ​ര്യ​വ​ട്ടം സാ​ക്ഷ്യം​വ​ഹി​ച്ച​ത്. വെ​റും 57 പ​ന്തി​ൽ നി​ന്ന് 137 റ​ൺ​സാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് അ​ടി​ച്ചെ​ടു​ത്ത​ത്. പ​ര​മ്പ​ര​യി​ലെ മൂ​ന്നാം അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സൂ​ര്യ 30 പ​ന്തി​ൽ 63 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി.

പി​ന്നാ​ലെ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​മൊ​ത്ത് ഇ​ഷാ​ൻ സ്കോ​ർ ഉ​യ​ർ​ത്തി. 17 പ​ന്തു​ക​ൾ നേ​രി​ട്ട ഹാ​ർ​ദി​ക് നാ​ല് സി​ക്സു‌ം ഒ​രു ഫോ​റു​മ​ട​ക്കം 42 റ​ൺ​സെ​ടു​ത്തു. ജ​യ​ത്തോ​ടെ ഇ​ന്ത്യ 4-1ന് ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. സൂ​ര്യ​കു​മാ​ർ യ​ദ​വി​നെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും ഇ​ഷാ​ൻ കി​ഷ​നെ ക​ളി​യി​ലെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കാ​ര്യ​വ​ട്ട​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ഷാ​ൻ കി​ഷ​ന്‍ സ്ഥാ​നം ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ചെ​ന്നു പ​റ​യാം. അ​ഞ്ചാം ടി20 ​യി​ൽ വി​ക്ക​റ്റ് കീ​പ്പ​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് സ​ഞ്ജു​വി​നെ മാ​റ്റി​യ​ത് ഇ​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കാ​ര്യ​വ​ട്ട​ത്ത് സ​ഞ്ജു ഫീ​ൽ​ഡ​റാ​യാ​ണു ക​ളി​ച്ച​ത്.

 

 

 

 

Sports

സിം​ബാ​ബ്‌​വേ എ​റി​ഞ്ഞി​ട്ടു; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ ജ​യം

ബു​ലാ​വാ​യോ: അ​ണ്ട​ർ19 ലോ​ക​ക​പ്പ് സൂ​പ്പ​ർ സി​ക്സി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. സിം​ബാ​ബ്‌​വേ​യ്ക്കെ​തി​രെ 204 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 353 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിംഗിനിറങ്ങിയ സിം​ബാ​ബ്‌​വേ 148 റ​ൺ​സി​ന് പു​റ​ത്താ​യി.

സ്കോ​ർ: ഇ​ന്ത്യ 352/8 സിം​ബാ​ബ്‌​വേ 148 (37.4). കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ സിം​ബാ​ബ്‌​വെ​യ്ക്ക് ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. 24 റ​ൺ​സി​നി​ടെ ടീ​മി​ന് മൂ​ന്നു​വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. 62 റ​ണ്‍​സെ​ടു​ത്ത ലീ​റോ​യ് ചി​വൗ​ല​യ്ക്ക് മാ​ത്ര​മാ​ണ് സിം​ബാ​ബ്‌​വെ നി​ര​യി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ സാ​ധി​ച്ച​ത്.

കി​യാ​ന്‍ ബ്ലി​ഗ്നോ​ട്ട് (37), ത​തേ​ന്ദ് ചി​മു​ഗോ​രോ (29) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ണ്ട മ​റ്റു​താ​ര​ങ്ങ​ള്‍. ഒ​രു ഘ​ട്ട​ത്തി​ല്‍ നാ​ലി​ന് 142 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ ആ​യി​രു​ന്ന സിം​ബാ​ബ്‌​വെ​യ്ക്ക് ശേ​ഷി​ക്കു​ന്ന വി​ക്ക​റ്റു​ക​ള്‍ കേ​വ​ലം ആ​റ് റ​ണ്‍​സി​നി​ടെ ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു.

മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ഉ​ദ്ധ​വ് മോ​ഹ​ന്‍, ആ​യു​ഷ് മാ​ത്രെ എ​ന്നി​വ​രാ​ണ് സിം​ബാ​ബ്‌​വെ​യെ ത​ക​ര്‍​ത്ത​ത്. നേ​ര​ത്തേ ആ​ദ്യം ബാ​റ്റു​ചെ​യ്‌​ത ഇ​ന്ത്യ​യ്ക്കാ​യി വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യു​ടെ (109) സെ​ഞ്ചു​റി​യും ഓ​പ്പ​ണ​ര്‍ വൈ​ഭ​വ് സൂ​ര്യ​വം​ശി (52) അ​ഭി​ഗ്യാ​ന്‍ കു​ണ്ടു (61) എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​യും നേ​ടി.

 

Sports

ഇ​ഷാ​ൻ കി​ഷ​നും സൂ​ര്യ കു​മാ​റും ത​ക​ർ​ത്ത​ടി​ച്ചു; ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ ജ​യം

റാ​യ്പു​ർ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ടി20​യി​ൽ ഇ​ന്ത്യ​യ്ക്ക് ഏ​ഴു​വി​ക്ക​റ്റ് ജ​യം. കി​വീ​സ് ഉ​യ​ർ​ത്തി​യ 209 റ​ൺ​സ് കൂ​റ്റ​ൻ വി​ജ​യം ല​ക്ഷ്യം 15.2 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു.

ഇ​ഷാ​ൻ കി​ഷ​ൻ (32 പ​ന്തി​ൽ 76), ക്യാ​പ്റ്റ​ൻ സൂ​ര്യ കു​മാ​ർ യാ​ദ​വ് (37 പ​ന്തി​ൽ 82*) ശി​വം ദു​ബെ (18 പ​ന്തി​ൽ36*) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ( ആറ്) ഒ​രി​ക്ക​ല്‍ കൂ​ടി നി​രാ​ശ​പ്പെ​ടു​ത്തി. പി​ന്നാ​ലെ അ​ഭി​ഷേ​ക് ശ​ര്‍​മ ഗോ​ള്‍​ഡ​ന്‍ ഡ​ക്കാ​വു​ക​യും ചെ​യ്ത​തോ​ടെ ഇ​ന്ത്യ തോ​ൽ​വി മ​ണ​ത്തി​രു​ന്നു.

എ​ന്നാ​ല്‍ അ​വി​ടു​ന്ന് ഇ​ഷാ​ന്‍ കി​ഷ​ന്‍ ഇ​ന്ത്യ​യു​ടെ ര​ക്ഷ​യ്‌​ക്കെ​ത്തി. പ​വ​ര്‍ പ്ലേ ​പ​ര​മാ​വ​ധി മു​ത​ലാ​ക്കാ​ന്‍ കി​ഷ​ന് സാ​ധി​ച്ചു. സൂ​ര്യ​ക്കൊ​പ്പം 122 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്ത ശേ​ഷം പ​ത്താം ഓ​വ​റി​ലാ​ണ് കി​ഷ​ന്‍ മ​ട​ങ്ങു​ന്ന​ത്. തു​ട​ർ​ന്ന് ശി​വം ദു​ബെ നി​ല​യു​റ​പ്പി​ച്ച​തോ‌​ടെ ഇ​ന്ത്യ ല​ക്ഷ്യ​ത്തി​ലെ​ത്തി.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ന്യൂ​സി​ല​ന്‍​ഡി​നാ​യി മി​ച്ച​ല്‍ സാ​ന്‍റ​ന​ര്‍ (47) റ​ണ്‍​സ് നേ​ടി ടോ​പ് സ്കോ​റ​റാ​യി. ര​ചി​ന്‍ ര​വീ​ന്ദ്ര 44 റ​ണ്‍​സെ​ടു​ത്തു. ഇ​ന്ത്യ​യ്ക്കാ​യി കു​ൽ​ദീ​പ് യാ​ദ​വ് ര​ണ്ടും ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, ഹ​ര്‍​ഷി​ത് റാ​ണ, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, ശി​വം ദു​ബെ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-0നു ​ലീ​ഡു​യ​ർ​ത്തി. അ​ടു​ത്ത മ​ത്സ​രം 25നു ​ഗു​വാ​ഹ​ത്തി​യി​ൽ ന​ട​ക്കും.

Sports

ആ​വേ​ശ​പ്പോ​രി​ൽ ബം​ഗ്ലാ​ദേ​ശി​നെ തകർത്തു ; ഇ​ന്ത്യ​യ്ക്ക് ജ​യം

ബു​ല​വാ​യോ : അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 18 റ​ൺ​സ് ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 238 റ​ൺ​സ് എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​ഴ ത​ട​സ​പ്പെ​ടു​ത്തി​യ മ​ത്സ​ര​ത്തി​ൽ ഡി​എ​ൽ​എ​സ് നി​യ​മ​പ്ര​കാ​രം 29 ഓ​വ​റി​ൽ 165 റ​ൺ​സാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന്‍റെ പു​തു​ക്കി​യ വി​ജ​യ​ല​ക്ഷ്യം.

ബം​ഗ്ലാ​ദേ​ശ് 17.2 ഓ​വ​റി​ൽ ര​ണ്ടു​വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ 90 റ​ൺ​സെ​ന്ന നി​ല​യി​ൽ നി​ൽ​ക്കേ​യാ​ണ് മ​ഴ​യെ​ത്തി​യ​ത്. അ​പ്പോ​ൾ 70 പ​ന്തു​ക​ളും എ​ട്ട് വി​ക്ക​റ്റു​ക​ളും കൈ​യി​ലി​രി​ക്കേ 75 റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന് ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് നി​ര​യു​ടെ മു​ന്നി​ൽ ബം​ഗ്ലാ ക​ടു​വ​ക​ൾ പ​ത​റു​ക​യാ​യി​രു​ന്നു.

28.3 ഓ​വ​റി​ൽ 146 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 51 റ​ൺ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ അ​സീ​സു​ൽ ഹ​ക്കിം ത​മീ​മാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. നാ​ല് ഓ​വ​റി​ൽ വെ​റും 14 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​യ്ക്കാ​യി വൈ​ഭ​വ് സൂ​ര്യ​വം​ശി​യും (72) അ​ഭി​ജ്ഞാ​ൻ കു​ന്ദു​വും (80) അ​ർ​ധ സെ​ഞ്ചു​റി നേ​ടി. ബം​ഗ്ലാ​ദേ​ശി​നാ​യി അ​ൽ ഫ​ഹ​ദ് അ​ഞ്ച് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​യി​ൽ നി​ന്നും നാ​ലു പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ സൂ​പ്പ​ർ സി​ക്‌​സ് റൗ​ണ്ടി​ലേ​ക്കു പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ യു​എ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

 

 

 

Sports

ല​ങ്ക പൊ​രു​തി വീ​ണു; പ​ര​മ്പ​ര തൂ​ത്തു​വാ​രി ഇ​ന്ത്യ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ വ​നി​ത​ക​ളു​ടെ ടി20 ​പ​ര​മ്പ​ര ഇ​ന്ത്യ തൂ​ത്തു​വാ​രി. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ 15 റ​ൺ​സി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം.

ഒ​രു മ​ത്സ​രം പോ​ലും ജ​യി​ക്കാ​നാ​കാ​തെ​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ മ​ട​ക്കം. സ്കോ​ർ: ഇ​ന്ത്യ 175/7 ശ്രീ​ല​ങ്ക 160/7. ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഉ​യ​ർ​ത്തി​യ 176 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ ശ്രീ​ല​ങ്ക​യ്ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട‌​ത്തി​ൽ 160 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

42 പ​ന്തി​ൽ 65 റ​ൺ​സ് നേ​ടി​യ ഓ​പ്പ​ണ​ർ ഹാ​സി​നി പെ​രേ​ര​യാ​ണ് അ​വ​രു​ടെ ടോ​പ്പ് സ്കോ​റ​ർ. വ​ൺ​ഡൗ​ണാ​യി​റ​ങ്ങി​യ ഇ​മേ​ഷ ദു​ല​നി​യും (39 പ​ന്തി​ൽ 50) അ​ർ​ധ സെ​ഞ്ച​റി നേ​ടി തി​ള​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. മ​ധ്യ​നി​ര​യി​ൽ ആ​ർ​ക്കും ​തി​ള​ങ്ങാ​ൻ ക​ഴി​യാ​തെ പോ​യ​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്

ഇ​ന്ത്യ​യ്ക്കാ​യി ബോ​ൾ എ​ടു​ത്ത എ​ല്ലാ​വ​രും വി​ക്ക​റ്റ് വീ​ഴ്ത്തി. നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ൺ​സ് നേ​ടി​യി​രു​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ (68) നി​ർ​ണാ​യ​ക ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്താ​യ​ത്.

പ​ര​മ്പ​ര​യി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഷെ​ഫാ​ലി വ​ർ​മ​യെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​നെ ക​ളി​യി​ലെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

 

Sports

കാ​ഴ്ച പ​രി​മി​ത​രു​ടെ വ​നി​താ ടി20 ​ലോ​ക​ക​പ്പ്; ഇ​ന്ത്യ​ക്ക് കി​രീ​ടം

കൊ​ളം​ബോ: കാ​ഴ്ച പ​രി​മി​ത​രു​ടെ പ്ര​ഥ​മ വ​നി​താ ടി20 ​ലോ​ക​ക​പ്പ് കി​രീ​ടം ഇ​ന്ത്യ​ക്ക്. കൊ​ളം​ബോ​യി​ല്‍ ന​ട​ന്ന കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ നേ​പ്പാ​ളി​നെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ര്‍​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം നേ​ടി​യ​ത്.

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ള്‍ ‌ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ള്‍ 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 114 റ​ണ്‍​സെ​ടു​ത്തു. 115 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ 12 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി.

44 റ​ൺ​സ് നേ​ടി​യ ഫൂ​ല സ​രെ​നാ​ണ് ടോ​പ് സ്കോ​റ​ർ. ‌‌‌‌പ​ര​മ്പ​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത സ​രെ​നെ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഓ​സ്ട്രേ​ലി​യ, പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക, അ​മേ​രി​ക്ക, നേ​പ്പാ​ള്‍ തു​ട​ങ്ങി​യ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ലോ​ക​ക​പ്പി​ല്‍ അ​പ​രാ​ജി​ത​രാ​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ള്‍ കി​രീ​ടം നേ​ടി​യ​ത്.

 

 

Sports

ഗെ​യ്ക​വാ​ദി​ന് സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്ക് ജ​യം

രാ​ജ്‌​കോ​ട്ട്: ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ എ​യ്ക്ക് നാ​ലു​വി​ക്ക​റ്റ് ജ​യം. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 286 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ മൂ​ന്ന് പ​ന്തും നാ​ലു വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ മ​റി​ക​ട​ന്നു. സെ​ഞ്ചു​റി നേ​ടി​യ റു​തു​രാ​ജ് ഗെ​യ്ക​വാ​ദി​ന്‍റെ (117) ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ​യെ തു​ണ​ച്ച​ത്.

സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 285/9 ഇ​ന്ത്യ 290/6 (49.3). ഗെ​യ്ക​വാ​ദി​നു പു​റ​മെ അ​ഭി​ഷേ​ക് ശ​ര്‍​മ (31), ക്യാ​പ്റ്റ​ന്‍ തി​ല​ക് വ​ര്‍​മ (39), നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി (37) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു ഘ​ട്ട​ത്തി​ൽ അ​ഞ്ചി​ന് 53 എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മ​ധ്യ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​രാ​ണ് പൊ​രു​താ​വു​ന്ന സ്കോ​റി​ലെ​ത്തി​ച്ച​ത്. 90 റ​ണ്‍​സ് നേ​ടി​യ ഡെ​ലാ​നോ പോ​ട്ഗീ​റ്റ​റാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ഡി​യാ​ന്‍ ഫോ​റെ​സ്റ്റ​ര്‍ (77), ബോ​ണ്‍ ഫൊ​ര്‍​ട്വി​ന്‍ (59) എ​ന്നി​വ​രും നി​ര്‍​ണാ​യ​ക പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ഇ​ന്ത്യ​ക്ക് വേ​ണ്ടി ഹ​ര്‍​ഷി​ത് റാ​ണ, അ​ര്‍​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നേ​ര​ത്തെ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി

 

Latest News

Corehub Up